ബിഷപ്പിന്റെ ലൈംഗിക പീഡനം: മിഷണറീസ് ഓഫ് ജീസസ് കക്ഷി ചേരും

Tuesday 11 September 2018 3:16 pm IST
സംഘടിത നീക്കത്തിന്റെ ഭാഗമായാണ് സഭയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരം. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും മിഷണറീസ് ഓഫ് ജീസസ് ആവശ്യപ്പെടുന്നു.

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല. സന്യാസി സമൂഹത്തിനെതിരെ മോശം പ്രചാരണം നടക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. 

സംഘടിത നീക്കത്തിന്റെ ഭാഗമായാണ് സഭയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരം. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും മിഷണറീസ് ഓഫ് ജീസസ് ആവശ്യപ്പെടുന്നു. എന്നാല്‍ ആരുടെയും പ്രേരണയിലല്ല സമരം ചെയ്യുന്നതെന്ന് കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന്റെ എതിര്‍പ്പിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണെന്നും കന്യാസ്ത്രീകള്‍ പറയുന്നു. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.