വിവേകാന്ദനന്റെ ആശയങ്ങള്‍ എന്നും പ്രസക്തം: വെങ്കയ്യ

Tuesday 11 September 2018 3:51 pm IST

ഷിക്കാഗോ: സഹിഷ്ണുത, കരുണ, പാവപ്പെട്ടവരോടുള്ള കരുതല്‍ തുടങ്ങിയവ സംബന്ധിച്ച സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ എന്നും പ്രസക്തമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ലോക ഹിന്ദു കോണ്‍ഗ്രസില്‍  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരുന്നത്. നാം ഹിന്ദുക്കള്‍ വെറുതേ സഹിഷ്ണുത കാട്ടുക മാത്രമല്ല, നാം ഓരോ മതവുമായി ചേരുന്നു, മസ്ജിദില്‍ പ്രാര്‍ഥിക്കുന്നു, കുരിശിനു മുന്‍പില്‍ മുട്ടില്‍ പ്രാര്‍ഥിക്കുന്നു എന്ന വിവേകാനന്ദ വചനവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഹിന്ദു ധര്‍മ്മത്തിന്റെ ഇടുങ്ങിയ വ്യാഖ്യാനങ്ങള്‍ക്കെതിരെ വെങ്കയ്യ പ്രതികരച്ചു. ഹിന്ദുമതം ലോകത്തെ ഏറ്റവും മഹായ മതമാണ്. അത് ഏതെങ്കിലും രാജ്യം പിടിച്ചടക്കിയില്ല. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.