ചോദിച്ചത് സസ്യാഹാരം, ലഭിച്ചത് മാംസം ;വിമാനക്കമ്പനി 65000 രൂപ നല്‍കണം

Tuesday 11 September 2018 4:32 pm IST

അഹമ്മദാബാദ്: സസ്യാഹാരിയായ യാത്രക്കാരന് മാംസാഹാരം വിളമ്പിയ വിമാനക്കമ്പനി 65,000 രൂപ പിഴയൊടുക്കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെ വിധി. രാജ്‌കോട്ട് സ്വദേശിയും ബ്രാഹ്മണനുമായ ഭാനുപ്രസാദ് ജാനിയാണ് പരാതിക്കാരന്‍. 2016 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ചെന്നൈയില്‍ നിന്നും രാജ്‌കോട്ടിലേക്ക് പോകാനാണ് വിമാനത്തില്‍ കയറിയത്. വിമാനത്തില്‍ വച്ച് കഴിക്കാനായി  വെജിറ്റേറിയന്‍ ഭക്ഷണമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് ലഭിച്ചത് മാംസാഹാരമാണെന്ന് ഭാനുപ്രസാദ് പറയുന്നു. ലഭിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചിലത് അറിയാതെ കഴിച്ച പരാതിക്കാരന് ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് രാജ്‌കോട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഇയാള്‍ പരാതി നല്‍കിയത്. 

  7.25 ലക്ഷമാണ് നഷ്ടപരിഹാരമായി ഭാനുപ്രസാദ് ആവശ്യപ്പെട്ടത്. താന്‍ ഇതുവരെയും മാംസാഹാരം കഴിക്കാത്തതിനാല്‍ ലഭിച്ചത് ചിക്കനാണോ മട്ടനാണോ എന്നറിയില്ലെന്ന് ഫോറത്തില്‍ ഭാനുപ്രസാദ് പറഞ്ഞു.  ലഭിച്ച ഭക്ഷണത്തിന്റെ ഫോട്ടോയും വീഡിയോയും തെളിവായി എടുത്തുവച്ചിരുന്നു. ഇതിനെ തെളിവായെടുത്ത ഫോറം യാത്രക്കാരന് വിമാനക്കമ്പനി വരുത്തിയ ബുദ്ധിമുട്ടിന് പിഴയൊടുക്കണമെന്ന് ഉത്തരവായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.