നിയമനടപടികളുമായി സഹകരിക്കാമെന്ന് ബിഷപ്പ്

Tuesday 11 September 2018 4:55 pm IST
സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകള്‍ക്കുണ്ട്. സഭയ്ക്കെതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുകയാണ്. കന്യാസ്ത്രീകളെ മുന്‍‌നിര്‍ത്തി സഭയെ ആക്രമിക്കാനാണ് ഇവരുടെ ശ്രമമെന്നും ബിഷപ്പ് പറയുന്നു.

കൊച്ചി: നിയമനടപടികളുമായി സഹകരിക്കുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്നും ബിഷപ്പ്. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകള്‍ക്കുണ്ട്. സഭയ്ക്കെതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുകയാണ്. കന്യാസ്ത്രീകളെ മുന്‍‌നിര്‍ത്തി സഭയെ ആക്രമിക്കാനാണ് ഇവരുടെ ശ്രമമെന്നും ബിഷപ്പ് പറയുന്നു.

പീഡനക്കേസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക് രംഗത്ത് എത്തിയിരിക്കുന്നത്. പരാതിക്ക് പിന്നില്‍ ബ്ലാക് മെയിലിംഗാണ്. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണെന്നും ബിഷപ്പ് പറയുന്നു. 

ബിഷപ്പിനെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്ക് കത്തയച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.