അവര്‍ അവാര്‍ഡ് മടക്കി, നമ്മള്‍ വിജയിച്ചു; അടുത്ത വിഷയം അവര്‍ തരും: അമിത് ഷാ

Tuesday 11 September 2018 5:28 pm IST
ഗ്രാമങ്ങളില്‍ പോകുക, പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ചെയ്യുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമീണരോട് പറയുക. നമ്മുടെ സൈനികരെ ആക്രമിച്ചവരെ വകവരുത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പറയുക,

ജയ്‌പൂര്‍: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഈ വിജയങ്ങള്‍ അനിവാര്യമാണെന്ന് ഷാ പറഞ്ഞു. സുരാജ് മൈതാനില്‍ 6000 പാര്‍ട്ടി ഭാരവാഹികളുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

''അവര്‍ അവാര്‍ഡ് മടക്കി, നമ്മള്‍ വിജയിച്ചു. പിന്നെ അവര്‍ അഖ്‌ലാഖ് കേസ് വിഷയമുയര്‍ത്തി, അതും നമുക്ക് വിജയമൊരുക്കി. അവര്‍ അടങ്ങില്ല, തെരഞ്ഞെടുപ്പിനുമുമ്പ് എന്തെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരും. അതെന്തായാലും ഞാന്‍ പറയുന്നു, നമ്മള്‍ വിജയിക്കുകതന്നെ ചെയ്യും,'' അമിത് ഷാ പാര്‍ട്ടി ഭാരവാഹികളോട് യോഗത്തില്‍ വിശദീകരിച്ചു.

പ്രവര്‍ത്തകര്‍ക്കെല്ലാം മോദി പ്രവര്‍ത്തന പദ്ധതിയും ലക്ഷ്യവും നിശ്ചയിച്ചു. ഗ്രാമങ്ങളില്‍ പോകുക, പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ചെയ്യുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമീണരോട് പറയുക. നമ്മുടെ സൈനികരെ ആക്രമിച്ചവരെ വകവരുത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പറയുക, അമിത് ഷാ നിര്‍ദേശിച്ചു. ഓരോ പാര്‍ട്ടി ഭാരവാഹിയും അഞ്ച് ഗ്രാമങ്ങളില്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.