ഓഹരിവിനിമയച്ചട്ടം ലംഘിച്ച എന്‍ഡി ടിവിക്ക് സെബി നോട്ടീസ്

Tuesday 11 September 2018 5:38 pm IST
ആഗസ്റ്റ് 31 തീയതിയില്‍ തയറാക്കിയ നോട്ടീസ് സെപ്തംബര്‍ 10ന് എന്‍ഡിടിവിക്ക് ലഭിച്ചതായി കമ്പനി അറിയിച്ചു. സാമ്പത്തിക കുറ്റങ്ങള്‍ ബാധകമായ 12 എ(ഡി), (ഇ) തുടങ്ങിയ ലംഘിക്കപ്പെട്ടുവെന്നാണ് നോട്ടീസില്‍ പറയുന്നത്.

ന്യൂദല്‍ഹി: ഓഹരി വില്‍പ്പന നിയമം ലംഘിച്ചതിന് എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കും സെബിയുടെ നോട്ടീസ്. ഓഹരി ഇടപാടിലെ സാമ്പത്തിക-സാങ്കേതിക നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന അധികാര കേന്ദ്രമാണ് സെബി.

ആഗസ്റ്റ് 31 തീയതിയില്‍ തയറാക്കിയ നോട്ടീസ് സെപ്തംബര്‍ 10ന് എന്‍ഡിടിവിക്ക് ലഭിച്ചതായി കമ്പനി അറിയിച്ചു. സാമ്പത്തിക കുറ്റങ്ങള്‍ ബാധകമായ 12 എ(ഡി), (ഇ) തുടങ്ങിയ ലംഘിക്കപ്പെട്ടുവെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്ക് നിയമ ഉപദേശം തേടുകയാണെന്ന് കമ്പനി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.