എല്‍ഡിഎഫിനായി പ്രസംഗിക്കാന്‍ ചെന്നാല്‍ നാട്ടുകാര്‍ മുഖത്തു തുപ്പും: ചുള്ളിക്കാട്

Tuesday 11 September 2018 5:54 pm IST
എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ വോട്ടു ചോദിച്ച് തെരുവില്‍ ഇറങ്ങുന്നയാളാണ്. ഇനി തെരഞ്ഞെടുപ്പുവരുമ്പോള്‍ നാളെയും ഞാന്‍ ഇറങ്ങും. അങ്ങനെ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പും. തുപ്പാതിരിക്കാന്‍ ഈ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കുവേണ്ടി നിയമം അനുശാസിക്കുന്ന എന്തെങ്കിലും നടപടി സര്‍ക്കാര്‍ എടുക്കണം

കൊച്ചി: അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ടു ചോദിച്ച് പ്രസംഗിക്കാന്‍ ചെന്നാല്‍ ജനങ്ങള്‍ മുഖത്ത് തുപ്പുമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കന്യാസ്ത്രീകളുടെ സമരാവശ്യത്തില്‍ നിയമം അനുശാസിക്കുന്നത് സര്‍ക്കാര്‍ ഉടന്‍ ചെയ്യണമെന്ന് ചുള്ളിക്കാട് പറഞ്ഞു. ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്.

നാലുപതിറ്റാണ്ടായി ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ വോട്ടു ചോദിച്ച് തെരുവില്‍ ഇറങ്ങുന്നയാളാണ്. ഇനി തെരഞ്ഞെടുപ്പുവരുമ്പോള്‍ നാളെയും ഞാന്‍ ഇറങ്ങും. അങ്ങനെ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പും. തുപ്പാതിരിക്കാന്‍ ഈ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കുവേണ്ടി നിയമം അനുശാസിക്കുന്ന എന്തെങ്കിലും നടപടി സര്‍ക്കാര്‍ എടുക്കണം, ചുള്ളിക്കാട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.