ബീഗം ഖുല്‍സു നവാസ് അന്തരിച്ചു

Tuesday 11 September 2018 6:24 pm IST
തൊണ്ടയില്‍ ക്യാന്‍സര്‍ പിടിപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്ന അവരുടെ അന്ത്യം ലണ്ടനിലെ ഹാര്‍ളി സ്ട്രീറ്റ് ക്ലീനിക്കില്‍ വച്ചായിരുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം ഖുല്‍സു നവാസ്(68) അന്തരിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ പിടിപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്ന അവരുടെ അന്ത്യം ലണ്ടനിലെ ഹാര്‍ളി സ്ട്രീറ്റ് ക്ലീനിക്കില്‍ വച്ചായിരുന്നു.

പാക്കിസ്ഥാന്‍ മുസ്ലീംലീഗ് നവാസിന്റെ (പിഎംഎല്‍-എന്‍) അദ്ധ്യക്ഷന്‍ ഷഹ്ബാസ് ഷെരീഫ് മരണം സ്ഥീരീകരിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു.

2014 ജൂലൈ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലാണ് ബീഗം ഖുല്‍സു. ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.

ബീഗം ഖുല്‍സുവിന് കഴിഞ്ഞ വര്‍ഷം തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഭര്‍ത്താവ് നവീസ് ഷെരീഫും മകള്‍ മരിയം നവാസും ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ്.

1971-ലാണ് ബീഗം ഖുല്‍സു നവാസ് ഷെരീഫിനെ വിവാഹം കഴിച്ചത്. ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.