കോടതിയില്‍ വിചാരണ നേരിടുന്ന യുഎസ് പൗരന്മാരെ സംരക്ഷിക്കുമെന്ന് ട്രംപ്

Tuesday 11 September 2018 6:58 pm IST
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം പ്രതികരിച്ചത്.

വാഷിംങ്ടണ്‍: രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന യുഎസ് പൗരന്മാരെ സംരക്ഷിക്കുമെന്ന് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം പ്രതികരിച്ചത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വാഷിംങ്ടണില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും യുഎസില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും, യുഎസില്‍ അവര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമാണു ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.