ആദായ നികുതി ഉദ്യോഗസ്ഥരെ കണ്ടാല്‍ രാഹുല്‍ ഓടിയൊളിക്കും

Tuesday 11 September 2018 7:16 pm IST
പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും മൈലുകള്‍ക്ക് അപ്പുറം ഓടിയൊളിക്കുമെന്നാണ് സ്മൃതി ഇറാനി പരിഹാസിച്ചത്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും മൈലുകള്‍ക്ക് അപ്പുറം ഓടിയൊളിക്കുമെന്നാണ് സ്മൃതി ഇറാനി പരിഹാസിച്ചത്.

2011-12 സാമ്പത്തിക വര്‍ഷത്തെ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണുകള്‍ പരിശോധിക്കണമെന്ന ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പരിഹാസം. അതേസമയം, ഇന്‍കം ടാക്സ് നോട്ടീസിനെതിരെ ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്ത് കിട്ടാക്കടം വര്‍ദ്ധിച്ചതിന് കാരണം കോണ്‍ഗ്രസാണെന്നും ആരോപണമുണ്ട്. രാജ്യം സാമ്പത്തിക ഉന്നതിയിലായിരുന്ന 2006- 2008 കാലത്താണ് കിട്ടാക്കടം ഏറ്റവും അധികമുണ്ടായതെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കിട്ടാക്കടത്തിന് കാരണം കോണ്‍ഗ്രസാണെന്ന് രഘുറാം രാജന്റെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. നികുതിദായകരുടെ പണം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു എന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.