ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തും

Tuesday 11 September 2018 8:17 pm IST
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളെ പോലും രാജ്യത്ത് കഴിയാന്‍ അനുവദിക്കില്ല. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്.

ജയ്പൂര്‍: ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അവരെ ഇന്ത്യയില്‍ നിന്ന് കടത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ ബിജെപി ഓഫീസ് സന്ദര്‍ശിക്കവെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. 

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളെ പോലും രാജ്യത്ത് കഴിയാന്‍ അനുവദിക്കില്ല. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ  കോണ്‍ഗ്രസ് കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത് അവര്‍ക്ക് രാജ്യസുരക്ഷയില്‍ ആശങ്കയില്ല എന്നതിന്റെ തെളിവാണെന്ന് കുറ്റപ്പെടുത്തി. 

വോട്ട്ബാങ്കിനെ കുറിച്ച് ആശങ്കപ്പെടുന്നവരാണ് മനുഷ്യാവകാശലംഘനത്തെ കുറിച്ച് പറയുന്നതെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അമിത് ഷാ ചൂണ്ടിക്കാട്ടി. അവര്‍ രാജ്യത്തെ കുറിച്ചോ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.