യുഎഇയില്‍ ബിസിനസ്: സഹായവുമായി എമിറേറ്റ് ഫസ്റ്റ്

Wednesday 12 September 2018 1:01 am IST

കൊച്ചി: യുഎഇയില്‍ ബിസിനസ് രംഗത്ത് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് എമിറേറ്റ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാന്‍. 24 മണിക്കൂറിനുള്ളില്‍ ദുബായിയില്‍ ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്നതാണ് എമിറേറ്റ് ഫസ്റ്റ് നല്‍കുന്ന ഉറപ്പ്. പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ദുബായില്‍ അന്താരാഷ്ട്രമുഖമുള്ള സ്ഥാപനം കെട്ടിപ്പടുക്കാം. ഇതിനാവശ്യമായ ഇന്‍വെസ്റ്റര്‍ വിസ മുതല്‍ ഓഫീസ് സ്പേസ് സജ്ജമാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ എമിറേറ്റ് ഫസ്റ്റ് ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

മുനിസിപ്പല്‍ ഭരണകേന്ദ്രം മുതല്‍ കോടതി വരെയുള്ള എല്ലാ സംവിധാനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്ന ചുമതല എമിറേറ്റ് ഫസ്റ്റ് ഏറ്റെടുക്കും. ലോക്കല്‍ സ്പോണ്‍സറെ ഏര്‍പ്പെടുത്തും. സംരംഭകരുടെ ആവശ്യമനുസരിച്ചു സ്പോണ്‍സര്‍ഷിപ്പും സംഘടിപ്പിക്കും. മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, വിസ സേവനങ്ങള്‍, നിയമസഹായം, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, പരിഭാഷകള്‍, ധനകൈകാര്യം സംബന്ധിച്ച വിവിധ സേവനങ്ങള്‍ എന്നിവയും എമിറേറ്റ് ഫസ്റ്റ് സംരംഭകര്‍ക്കായി നല്‍കും. 

എമിറേറ്റ് ഫസ്റ്റ് സാമൂഹ്യസേവന രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍  മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും  ലേബര്‍ ക്യാംപുകളില്‍ കുടുങ്ങിയവരെ മോചിപ്പിച്ചു നാട്ടിലെത്തിക്കാനുമുള്ള സേവനങ്ങള്‍ ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 971527778182, 919995990908.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.