പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി മുത്തൂറ്റ് ഗ്രൂപ്പ്

Wednesday 12 September 2018 1:02 am IST

കൊച്ചി:  പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക്  വീടു നിര്‍മിക്കാന്‍  മുത്തൂറ്റ് ഗ്രൂപ്പിന്റെ ധനസഹായം.  അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ചു വീടുകള്‍  നിര്‍മിക്കാനായി മുത്തൂറ്റ് ഗ്രൂപ്പ് പത്തു കോടി രൂപ ലഭ്യമാക്കും. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍, ആറന്‍മുള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശ്ശൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ്  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. 

ധനസഹായത്തിനായി  അടുത്തുള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലോ മുത്തൂറ്റ് ഫിനാന്‍സിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വകുപ്പിലോ അപേക്ഷ സമര്‍പ്പിക്കണം. 

ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു പ്രചോദനം നല്‍കാനുള്ള മികച്ച മാര്‍ഗ്ഗവും അവരെ വേഗത്തില്‍ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള സഹായവും വീടു നിര്‍മിക്കാന്‍ അവരെ പിന്തുണക്കലാണെന്ന്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം. ജേക്കബ് പറഞ്ഞു.  

 അപേക്ഷിക്കുന്ന വ്യക്തി പ്രളയ ദുരിതബാധിതനായിരിക്കണം, വീടിന് പ്രളയത്തില്‍ നാശം സംഭവിച്ചിട്ടുണ്ടാകണം, പ്രദേശത്തെ എംഎല്‍എ സാക്ഷ്യപ്പെടുത്തിയ ശുപാര്‍ശ,  നഷ്ടത്തെക്കുറിച്ച് പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപ്പെടുത്തല്‍, ഭൂമിയുടെ ഉടമസ്ഥത ചൂണ്ടിക്കാട്ടുന്ന രേഖകള്‍ എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാവും അപേക്ഷകള്‍ സ്വീകരിക്കുക. 

അപേക്ഷകള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഫീസില്‍ 2018 ഒക്ടോബര്‍ 12നോ അതിനു മുന്‍പോ എത്തിയിരിക്കണം. വിലാസം: കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വകുപ്പ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, കോര്‍പറേറ്റ് ഓഫിസ്, മുത്തൂറ്റ് ചേമ്പേഴ്‌സ്, സരിത തിയേറ്റര്‍ കോംപ്ലക്‌സിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം-18. ഇമെയില്‍: രൃെ@ാൗവേീീ േഴൃീൗു.രീാ. നമ്പര്‍: 04846690386/353,9656010021.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.