ലോക ഹിന്ദു സമ്മേളനം ഷിക്കാഗോ പ്രസംഗത്തിന്റെ അനുസ്മരണമായി

Wednesday 12 September 2018 1:07 am IST

ഷിക്കാഗോ: സ്വാമി വിേവകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാമത് വാര്‍ഷികം ആഘോഷിച്ചു. രണ്ടാമത് ലോക ഹിന്ദു കോണ്‍ഗ്രസാണ് 1893 ലെ സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിന്റെ വാര്‍ഷികാഘോഷമായി മാറിയത്.

ഭാവാത്മകമായ  മാറ്റങ്ങളുമായി ഹിന്ദുക്കള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ലോകമെങ്ങും  ഹിന്ദുക്കളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ഥിരം സെക്രട്ടറിയേറ്റ് രൂപീകരിക്കാന്‍ ലോക ഹിന്ദു കോണ്‍ഗ്രസ് സമ്മേളനം തീരുമാനിച്ചു. 60 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തിയഞ്ഞൂറിലേറെ പ്രതിനിധികളും 250 പ്രാസംഗികരും ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്തു.

സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥാപിക്കാന്‍ പ്രമുഖരായ വ്യക്തികളുടെ ഒരു സംഘം രൂപീകരിക്കും. അമേരിക്കയിലോ ബ്രിട്ടനിലോ സ്ഥിരം സെക്രട്ടറിയേറ്റ് രൂപീകരിക്കാനാണ് പദ്ധതിയെന്ന് കണ്‍വീനര്‍ അഭയ് അസ്ഥാന പറഞ്ഞു. 

 ഹിന്ദുക്കള്‍ സ്വന്തം രാജ്യത്ത് കൂടുതല്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നവരായി മാറണമെന്ന് യോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. കരീബിയ, ഫിജി, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ രാഷ്ട്രീയ ശബ്ദമായി മാറേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഇവിടങ്ങളില്‍ ചെറുപ്പക്കാരായ ഹിന്ദുരാഷ്ട്രീയ നേതാക്കള്‍ വികസിച്ചുവരണം. മുഴുവന്‍ രാഷ്ട്രീയ നേതാക്കളുടെയും ഡിജിറ്റല്‍ ഡേറ്റ ശേഖരിക്കാനും സമ്മേളനം തീരുമാനിച്ചു.

 ഹിന്ദുക്കള്‍ക്കെതിരായ ക്രൂരതകളെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ഹിന്ദുക്കളിലെ ചെറുപ്പക്കാര്‍ സാമൂഹ്യ മാധ്യമങ്ങളെ ഭംഗിയായി ഉപയോഗിക്കണം. ഹിന്ദുക്കളെ മോശക്കാരായി ചിത്രീകരിക്കുന്നതിനെതിരെ അവര്‍ തുറന്നു സംസാരിക്കണം. പുതിയ രാഷ്ട്രീയക്കാരെ സാമൂഹ്യ മാധ്യമങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അഭ്യസിപ്പിക്കണം. ഹിന്ദു അസ്തിത്വം പ്രകടിപ്പിക്കുന്നതിനുള്ള തടസ്സം  കണ്ടെത്തി നീക്കണം. സമ്മേളനം തീരുമാനിച്ചു.

രാഷ്ട്രീയത്തില്‍ കടക്കാനാഗ്രഹിക്കുന്ന ഹിന്ദു യുവാക്കള്‍ക്കായി കുറഞ്ഞത് 20 പരിശീലന പരിപാടിയെങ്കിലും സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. മതപഠനത്തിന് സ്‌േകാളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താനും ഹിന്ദു ആചാര്യന്മാരുടെ ശക്തമായ ശൃംഖല രൂപീകരിക്കാനും സമ്മേളനത്തിന് പദ്ധതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.