മൂന്നാര്‍: വര്ണവസന്ത കാഴചയൊരുക്കി മൂന്നാറിന് സമീപത്തെ കാര്‍ഷിക ഗ്രാമമായ വട്ടവടയിലും നീലക്കുറിഞ്ഞി പൂവിട്ട് തുടങ്ങി. മഴ മാറിയതോടെ പലതവണ പൂത്തെങ്കിലും വ്യാപകമായി പൂക്കുന്നത് കഴിഞ്ഞ ദിവസം മുതലാണ്.
മലമുകളിലും കുന്നിന് ചെരിവുകളിലും എല്ലാം കുറിഞ്ഞി പൂത്തുനില്ക്കുന്ന കാഴ്ച നാട്ടുകാരുടെയും കരുതല്‍ പിടിച്ച് പറ്റുകയാണ്. വിവാദഭൂമിയായ കൊട്ടാക്കമ്പൂര്‍ വില്ലേജിന് സമീപത്താണ് വട്ടവടയും സ്ഥിതി ചെയ്യുന്നത്.
മേഖലയുടെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വരുന്നത്. കൊട്ടാക്കമ്പൂരിലും മറ്റ് മേഖലകളിലും കുറിഞ്ഞി പൂത്തുതുടങ്ങിയതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: