എഞ്ചി. കോളേജ് പോളിടെക്‌നിക്കാക്കി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

Wednesday 12 September 2018 1:14 am IST

കൊച്ചി: കൊല്ലം ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ എഞ്ചിനീയറിംഗ് കോളജ് പോളിടെക്നിക്ക് ആക്കി മാറ്റാന്‍ സര്‍ക്കാര്‍ എന്‍ഒസി നിഷേധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. പോളിടെക്‌നിക്കിനായുള്ള കോളജ് അധികൃതരുടെ അപേക്ഷ എഐസിടിഇ (ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) നിയമാനുസൃതം പരിഗണിക്കണമെന്നും ഉത്തരവ് പറയുന്നു. 

മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിധി. 

എഞ്ചിനീയറിംഗ് കോളജ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവിടെയുണ്ടായിരുന്ന കുട്ടികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്നും വ്യക്തമാക്കിയാണ് കോളജ് അധികൃതര്‍ എന്‍ഒസിക്ക് അപേക്ഷ നല്‍കിയത്. കേരളത്തിലിപ്പോള്‍ സ്വാശ്രയ മേഖലയില്‍ പോളിടെക്‌നിക്ക് ആവശ്യമില്ലെന്നും മതിയായ പോളിടെക്‌നിക്കുകള്‍ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ എന്‍ഒസി നിഷേധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.