കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു; പ്രക്ഷോഭമായി വളരാമെന്ന് രഹസ്യാന്വേഷണവിഭാഗം

Wednesday 12 September 2018 1:18 am IST
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സമരത്തിന് ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ കിട്ടിയിട്ടുണ്ട്. ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന് പരാതി കൊടുത്ത സാഹചര്യത്തില്‍ സംഭവത്തിന് അന്താരാഷ്ട്രമാനവും കൈവന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ പ്രക്ഷോഭം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായാല്‍ സംസ്ഥാന സര്‍ക്കാരിന് നാണക്കേടാകും.

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ വര്‍ധിച്ചതോടെ വലിയ പ്രക്ഷോഭമായി വളരാമെന്ന് രഹസ്യാന്വേഷണവിഭാഗം. സഭാവസ്ത്രത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് നിരവധി പുരോഹിതരും കന്യാസ്ത്രീകളും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. കൂടാതെ വിവിധ ക്രിസ്ത്യന്‍ സംഘടനകളും സമരത്തെ പിന്തുണയ്ക്കുകയാണ്. സമരം സെക്രട്ടറിയേറ്റിലേക്ക് മാറുന്നതോടെ ഇതിന്റെ ചിത്രംതന്നെ മാറിയേക്കുമെന്നാണ് രഹസ്യാന്വേഷണവിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സമരത്തിന് ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ കിട്ടിയിട്ടുണ്ട്. ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന് പരാതി കൊടുത്ത സാഹചര്യത്തില്‍ സംഭവത്തിന് അന്താരാഷ്ട്രമാനവും കൈവന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ പ്രക്ഷോഭം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായാല്‍ സംസ്ഥാന സര്‍ക്കാരിന് നാണക്കേടാകും. ഈ സാഹചര്യത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാനുളള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണെന്നാണ്  പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിന് മുന്നോടിയായി ഇന്ന് ഐജി വിജയ്‌സാക്കറെയുടെ സാന്നിധ്യത്തില്‍ നിര്‍ണായക യോഗം ചേരും. ബിഷപ്പിനെ വിളിച്ച് വരുത്തുന്നതിനായി നോട്ടീസ് വ്യാഴാഴ്ച നല്‍കുമെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.