തുര്‍ക്കിയോട് തോറ്റ് സ്വീഡന്‍

Tuesday 11 September 2018 11:18 pm IST

സ്‌റ്റോക്ക്‌ഹോം: നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്വീഡനെതിരെ തുര്‍ക്കിക്ക് ജയം. ബി ലീഗ് ഗ്രൂപ്പ്  രണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു തുര്‍ക്കി പടയോട്ടം. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു തുര്‍ക്കി പട വിജയം നേടിയത്. നാല് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടിയ എംറെ അകാബയുടെ പ്രകടനമാണ് വിജയം സമ്മാനിച്ചത്. 

സ്വീഡനായി 35-ാം മിനിറ്റില്‍ കീസെ തെലിനും 49-ാം മിനിറ്റില്‍ ക്ലാസ്സനും ലക്ഷ്യം കണ്ടു. 51-ാം മിനിറ്റില്‍ ഹകനിലൂടെ ഒരു ഗോള്‍ മടക്കിയ തുര്‍ക്കിക്കുവേണ്ടി 88-ാം മിനിറ്റിലും പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റിലും അകാബ നിറയൊഴിച്ചതോടെ ഉറപ്പായ വിജയം സ്വീഡിഷ് പട കൈവിട്ടു. കഴിഞ്ഞ ദിവസം ആസ്ട്രിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലും സ്വീഡന്‍ 2-0ന് തോറ്റിരുന്നു. ലീഗിലെ ആദ്യ മത്സരത്തില്‍ റഷ്യയോട് 2-1ന് തോറ്റ തുര്‍ക്കിയുടെ ആദ്യ വിജയമാണ് ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.