യുഎസ് ഓപ്പണ്‍ ഫൈനല്‍ വിവാദം അമ്പയര്‍ക്ക് ഐടിഎഫിന്റെ പിന്തുണ

Tuesday 11 September 2018 11:26 pm IST

ലണ്ടന്‍: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലുണ്ടായ വിവാദത്തില്‍ ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസിന് രാജ്യാന്തര ടെന്നീസ് ഫെറേഷന്റെ പിന്തുണ. 

ടെന്നിസിലെ ഏറ്റവും പരിചയ സമ്പന്നനും ആദരണീയനുമായ അപയര്‍മാരില്‍ ഒരാളാണ് റാമോസ്. സെറീന വില്യംസിന് പോയിന്റ് പെനാല്‍റ്റി വിധിച്ചത് നിലവിലെ നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും ഐടിഎഫ് വ്യക്തമാക്കി. 

കരിയറിലുടനീളം റാമോസ് സത്യസന്ധത പുലര്‍ത്തിയിട്ടുണ്ടെന്നും തീരുമാനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും ഐടിഎഫ് അറിയിച്ചു. സ്ത്രീ ആയതിനാലാണ് തനിക്കെതിരെ നടപടി ഉണ്ടായതെന്നായിരുന്നു സെറീനയുടെ ആരോപണം. വനിതാ ടെന്നിസ് അസോസിയേഷനും സെറീനയുടെ വാദത്തെ പിന്തുണച്ചിരുന്നു.

ഫൈനലിനിടെ അമ്പയറോട് കയര്‍ത്തുസംസാരിച്ച സെറീനയ്ക്ക് പെനാല്‍റ്റി പോയിന്റ് വിധിച്ചിരുന്നു. കൂടാതെ മത്സരശേഷം 12 ലക്ഷം രൂപ പിഴശിക്ഷയും ചുമത്തി. സ്ത്രീ ആയതിനാലാണ് തനിക്കിതിരെ നടപടി ഉണ്ടായതെന്നായിരുന്നു സെറീനയുടെ പ്രതികരണം. അമ്പയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നിര്‍ദേശങ്ങള്‍ നല്‍കിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് സെറീനയ്ക്ക് പിഴ വിധിച്ചത്. ഫൈനലില്‍ സെറീനയെ തോല്‍പ്പിച്ച് ജപ്പാന്റെ നവോമി ഒസാക്ക ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.