മോദിയുടെ 'സ്വച്ഛത ഹി സേവ'യില്‍ അമ്മ പങ്കെടുക്കും

Wednesday 12 September 2018 1:20 am IST

കൊല്ലം: ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ 15നു നടക്കുന്ന“'സ്വച്ഛത ഹി സേവ' പരിപാടിയില്‍ പ്രധാനമന്ത്രിയോടൊപ്പം  മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും. 

തങ്ങളുടെ പരിസരം ശുചീകരിക്കാന്‍ രാജ്യത്തെ ജനങ്ങളെ അണിനിരത്തുന്ന പരിപാടിയാണ് സെപ്തംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 2 വരെയുള്ള സ്വച്ഛതാ ഹി സേവ.  പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഭാരതത്തിലെ പതിനഞ്ചിലധികം പ്രദേശങ്ങളിലെ ജനങ്ങളുമായും വിവിധമേഖലകളിലെ ശ്രദ്ധേയ വ്യക്തികളുമായും സംവദിക്കും. ഈ സംവാദത്തില്‍ പങ്കെടുക്കാനാണ് അമ്മയ്ക്കു ക്ഷണം.

രാവിലെ 10.30 മുതല്‍ 11.00 വരെ പരിപാടി ദൂരദര്‍ശനിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. പരിപാടിക്ക് ശേഷം, മാതാ അമൃതാനന്ദമയി മഠത്തിലേയും, അമൃത വിദ്യാലയങ്ങള്‍, ആശ്രമശാഖകള്‍, സര്‍വകലാശാലാ ക്യാമ്പസുകള്‍ തുടങ്ങി ആശ്രമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പരിസര ശുചീകരണത്തിനായുള്ള മഹാശ്രമദാനത്തില്‍ പങ്കാളികളാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.