രൂപയെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആര്‍ബിഐയോട് കേന്ദ്രം

Wednesday 12 September 2018 1:21 am IST

മുംബൈ: രൂപയുടെ മൂല്യത്തെ ശക്തിപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസമായി ഏഷ്യയിലെ ഏറ്റവും മോശം പ്രകടനമാണ് രൂപ നടത്തിക്കൊണ്ടിരിക്കുന്നത്.  ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ രൂപയുടെ മൂല്യം ഇടിയാതെ താങ്ങിനിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആര്‍ബിഐയോട് ആവശ്യപ്പെട്ടിരിരുന്നു. ഇതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിന് പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. 

ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യം ഡോളറിനോട് 11.6 ശതമാനം ഇടിഞ്ഞിരുന്നു. ഏഷ്യയില്‍ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ രൂപയ്ക്കാണ്. ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.