ബുധനൂര്‍ ഗ്രാമ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം

Wednesday 12 September 2018 1:24 am IST

ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം  ബുധനൂര്‍ ഗ്രാമപഞ്ചായത്തിന്. ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പുരസ്‌കാരം സമ്മാനിച്ചു. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപ്പണിക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ പിള്ള, അംഗങ്ങളായ രാജേഷ് ജോസഫ് കുട്ടി, സനല്‍ കുമാര്‍, മനു എന്നിവര്‍ പങ്കെടുത്തു. കുട്ടന്‍പേരൂര്‍ ആറിന് പുനര്‍ജന്മം നല്‍കിയതിനാണ് അംഗീകാരം. രാജ്യത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് കൂട്ടായ്മയിലൂടെ പുഴയ്ക്ക് പുനര്‍ജന്മം നല്‍കിയ വാര്‍ത്ത ശ്രദ്ധേയമായിരുന്നു. 

മണ്ണ് , ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനും പുരസ്‌കാരം ലഭിച്ചു. തൊഴിലുറപ്പ് പദ്ധതി കമ്മീഷണര്‍ ഹരികിഷോര്‍ ഐഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഏറ്റുവാങ്ങിയ ദീന്‍ ദയാല്‍ ഉപാധ്യായ പുരസ്‌കാരവും ബുധനൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.