'ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ സമീപിച്ചത് കഴുകന്‍ കണ്ണുകളോടെ'

Wednesday 12 September 2018 1:27 am IST
കത്തില്‍ സഭാനേതൃത്വത്തിനും ബിഷപ്പ് ഫ്രാങ്കോയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളെയും കഴുകന്‍ കണ്ണുകളുമായാണ് ഫ്രാങ്കോ കാണുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള  പീഡനക്കേസില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന് കത്ത് അയച്ചു. കന്യാസ്ത്രീകളോട് സഭയ്ക്ക് ചിറ്റമ്മനയമാണെന്നും അധികാരമുള്ളവര്‍ക്കൊപ്പമാണ് സഭാനേതൃത്വമെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, ബിഷപ്പുമാര്‍ എന്നിവരടക്കം സഭയുമായി ബന്ധപ്പെട്ട 21 പേര്‍ക്കാണ് കത്ത് നല്‍കിയത്. 

കത്തില്‍ സഭാനേതൃത്വത്തിനും ബിഷപ്പ് ഫ്രാങ്കോയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളെയും കഴുകന്‍ കണ്ണുകളുമായാണ് ഫ്രാങ്കോ കാണുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയതായും കത്തില്‍ കുറ്റപ്പെടുത്തുന്നു. 

അധികാരവും പണവും ഉപയോഗിച്ച് ബിഷപ്പ് കേസ് അട്ടിമറിക്കുകയാണ്. ബിഷപ്പിനെ അടിയന്തരമായി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. സഭയെ അമ്മയായിട്ടാണ് കണ്ടത്. എന്നാല്‍ അനുഭവം രണ്ടാനമ്മയുടെ പോലെയാണ്. രണ്ടു ദിവസം മുമ്പാണ് കത്ത് അയച്ചത്. ഫ്രാങ്കോയ്ക്കതിരെ ഇതിന് മുമ്പ് അയച്ച് കത്തിന്റെ കാര്യവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ദ്ദിനാളിനും 

പരാതി നല്‍കിയിരുന്നു. ഇതിലും നടപടിയുണ്ടാകാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും കത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.