കൊല്‍ക്കത്ത: ജമ്മു കശ്മീരിനും ഹരിയാനയ്ക്കും പിന്നാലെ ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് ഇരുസംസ്ഥാനങ്ങളും ഭൂചലനം അനുഭവപ്പെട്ടത്.
ആസാമില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. പശ്ചിമ ബംഗാളിലെ കോല്‍ക്കത്തയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലര്‍ച്ചെ കാഷ്മീരില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയിലെ ഝജ്ജറില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: