നടന്‍ കുഞ്ഞു മുഹമ്മദ് അന്തരിച്ചു

Wednesday 12 September 2018 12:12 pm IST
കമലിന്റെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞുമുഹമ്മദ്. ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിയായിട്ടാണ് കുഞ്ഞു മുഹമ്മദ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

കൊച്ചി: ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടന്‍ കുഞ്ഞു മുഹമ്മദ് അന്തരിച്ചു. സത്യന്‍ അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശ‘നില്‍ അഭിനയിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു.

കമലിന്റെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞുമുഹമ്മദ്. ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിയായിട്ടാണ് കുഞ്ഞു മുഹമ്മദ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.