ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ നോട്ടീസ് അയയ്ക്കുമെന്ന് ഡിവൈ‌എസ്‌പി

Wednesday 12 September 2018 12:35 pm IST
ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയയ്ക്കുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഡിവൈഎസ്‌പി അറിയിച്ചു.

കോട്ടയം: ലൈംഗികാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ നോട്ടീസ് അയയ്ക്കുമെന്ന് ഡിവൈ‌എസ്‌പി കെ.സുഭാഷ്. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയയ്ക്കുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഡിവൈഎസ്‌പി അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുവരുത്തിയ ശേഷം ഏറ്റുമാനൂരിലുള്ള കേന്ദ്രത്തില്‍ ഐ.ജിയുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കേസില്‍ നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് എസ്‌പി എസ് ഹരിശങ്കര്‍ അറിയിച്ചു. കേസിലെ അന്വേഷണ പുരോഗതി കോടതിയെ ബോധ്യപ്പെടുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.