ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം. ഗണേഷ്ദാസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ജമ്മുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവയ്പിനു ശേഷം ട്രക്കില്‍ സംഭവസ്ഥലത്തു നിന്നും കടന്ന ഭീകരരെ സുരക്ഷാസേന തടഞ്ഞപ്പോള്‍ ഇവര്‍ ട്രക്ക് ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രക്കും പോലീസ് പിടിച്ചെടുത്തു. തോക്കുള്പ്പെടയുള്ള ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: