ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എഴുതി തള്ളരുതെന്ന് കോഹ്‌ലി

Wednesday 12 September 2018 3:41 pm IST
പരമ്പരയില്‍ തങ്ങളെക്കാള്‍ മികച്ച കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്ബരയില്‍ ദയനീയമായ പരാജയമാണ് ഇന്ത്യന്‍ ടീമിന് നേരിടേണ്ടിവന്നത്. ഈ പരാജയം കൊണ്ട് മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എഴുതിത്തള്ളരുതെന്ന് ഇതിനോട് പ്രതികരിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു.

പരമ്പരയില്‍ തങ്ങളെക്കാള്‍ മികച്ച കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായും അടുത്ത പരമ്ബരയില്‍ ശക്തിയായി തിരിച്ചുവരുമെന്നും കോഹ്‌ലി പ്രതികരിച്ചു. അവസാന ദിനം ഇന്ത്യക്കായി പൊരുതിയ ഋഷഭ് പന്തിന്റേയും കെഎല്‍ രാഹുലിന്റേയും ബാറ്റിങ് പ്രകടനത്തെ കോഹ്ലി പ്രശംസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.