കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാത്ത മില്ലുടമകള്‍ക്കെതിരെ നടപടി

Wednesday 12 September 2018 4:50 pm IST
മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടനെ ലഭിക്കുമെന്ന് കരിമ്പ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയ യോഗി പാവപ്പെട്ടവരേയും കര്‍ഷകരേയും മുന്‍നിരയിലേയ്ക്ക് കൊണ്ടുവരിക എന്നതാണ് യുപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.

മീററ്റ്: കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാത്ത മില്ലുടമകള്‍ക്കെതിരെ നടിപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഏറ്റവുമധികം കരിമ്പ് വിളവെടുക്കുന്ന ബാഗ്പത് മേഖലയിലെ 154 കിലോമീറ്റര്‍ വരുന്ന ദല്‍ഹി-സഹറന്‍പൂര്‍ ദേശീയപാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുൂന്നു അദ്ദേഹം.

പഞ്ചസാര മില്ലുകള്‍ ഒക്ടോബര്‍ 15ഓടെ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കിയില്ലെങ്കില്‍ മില്‍ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യോഗി വ്യക്തമാക്കി. മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടനെ ലഭിക്കുമെന്ന് കരിമ്പ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയ യോഗി പാവപ്പെട്ടവരേയും കര്‍ഷകരേയും മുന്‍നിരയിലേയ്ക്ക് കൊണ്ടുവരിക എന്നതാണ് യുപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.

കരിമ്പ് അധികമായി ഉത്പാദിപ്പിക്കുമ്പോള്‍ പഞ്ചസാരയുടെ ഉപഭോഗം കൂടുമെന്നും അത് പ്രമേഹത്തിന് വഴിതെളിയിക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു. അതിനാല്‍ കരിമ്പു കൃഷി കുറച്ച് കൊണ്ട് പച്ചക്കറികള്‍ പോലെ മറ്റു വിളകളിലേക്ക് കൃഷിക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി കര്‍ഷകരോട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും കൂടുതലായി കരിമ്പ് കൃഷി നടക്കുന്നത് യുപിയിലാണ്. ഒക്ടോബര്‍ 20 മുതലാണ് സംസ്ഥാനത്ത് കരിമ്പ് വിളവെടുക്കുന്നതിനുള്ള സീസണ്‍ ആരംഭിക്കുന്നത്. തുടര്‍ന്നത് ഇത് നവംബര്‍ അഞ്ച് വരെ നീളും. 2017-18 സീസണില്‍ രാജ്യത്ത് ഉദ്പാദിപ്പിച്ച മുഴുവന്‍ പഞ്ചസാര ഉദ്പാദനമായ 32 ദശലക്ഷം ടണ്ണില്‍ 38 ശതമാനവും ഒക്ടോബര്‍-സെപ്തംബര്‍ മാസത്തിലെ വിളപ്പെടുപ്പിലൂടെ ഉദ്പാദിപ്പിച്ചതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.