ന്യൂദല്‍ഹി: ഈ മാസം 15 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ വന്ശുചീകരണ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛതാ ഹി സേവായെന്ന പ്രസ്ഥാനം ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് നടത്തുന്നതെന്ന് വീഡിയോ സന്ദേശത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.
ശനിയാഴ്ച രാവിലെ മുതല്‍ സേവനത്തില്‍ പങ്കുചേരാന്‍ അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു. വൃത്തിയാണ് യഥാര്‍ഥ സേവനം എന്നാണ് പരിപാടിയുടെ പേര്. ചരിത്രപരമായ ജനകീയ പ്രസ്ഥാനമാണിതെന്നും ബാപ്പുവിന്റെ വൃത്തിയുള്ള ഇന്ത്യയെന്ന സ്വപ്നം സാക്ഷാല്ക്കരിക്കാനാണിതെന്നും മോദി പറഞ്ഞു. രാജ്യമെങ്ങും പ്രമുഖര്‍ പദ്ധതിയില്‍ അണിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: