സര്‍വകലാശാലാ തെരഞ്ഞെടുപ്പ്: വിജയത്തിളക്കത്തില്‍ എബിവിപി

Wednesday 12 September 2018 6:02 pm IST

ഉദയ്പൂര്‍: രാജസ്ഥാനിലെ ഏഴ് പ്രമുഖ സര്‍വകലാശാലകളിലേക്ക് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ വിജയം ആഘോഷിച്ച് എബിവിപി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐ ഒന്നില്‍ വിജയിച്ചു. മൂന്നു സര്‍വകലാശാലകളില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോധ്പൂര്‍ സര്‍വകലാശാലയില്‍ ഈ മാസം പത്തിനും മറ്റിടങ്ങളില്‍ ആഗസ്റ്റ് 31നുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 

അജ്മീറിലെ മഹര്‍ഷി ദയാനന്ദ സരസ്വതി സര്‍വകലാശാല, ഉദയ്പൂരിലെ മോഹന്‍ലാല്‍ സുഖാദിയ സര്‍വകലാശാല, ഭരത്പൂരിലെ മഹാരാജാ സൂരജ് മല്‍ ബ്രിജ് സര്‍വകലാശാല എന്നിവിടങ്ങളിലാണ് എബിവിപി വിദ്യാര്‍ഥികള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജോധ്പൂരിലെ നാരായണ്‍ വ്യാസ് സര്‍വകലാശാലയില്‍ എന്‍എസ്‌യുവിന് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ചത് വെറും ഒമ്പതു വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

 ജയ്പൂര്‍ സര്‍വകലാശാലയിലെ തോല്‍വി നിരാശാജനകമാണെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും എബിവിപി ജയ്പൂര്‍ പ്രസിഡന്റ്് രത്തന്‍ സിങ് പറഞ്ഞു. എബിവിപിയുടെ തിളക്കമാര്‍ന്ന പ്രകടനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ അനുമോദനമറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കാവുന്നത് എന്തെന്ന് എബിവിപിയുടെ വിജയം വിളിച്ചോതുന്നുവെന്നും സിന്ധ്യെ അഭിപ്രായപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.