നവ്‌ജ്യോത് സിങ് സിദ്ദു പ്രതിയായ വാഹനാപകട കേസ് പുനപരിശോധിക്കും

Wednesday 12 September 2018 7:17 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദു പ്രതിയായ വാഹനാപകട കേസ് സുപ്രീംകോടതി പുനഃപരിശോധിക്കും. കേസില്‍ നിന്ന് സിദ്ദുവിനെ വെറുതെ വിട്ട നടപടിയാണ് കോടതി പുനഃപരിശോധിക്കുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

1988 ഡിസംബര്‍ 27ന് പഞ്ചാബിലെ പട്യാലയില്‍ സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിന് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ സുപ്രീകോടതിയെ സമീപിച്ച സിദ്ദുവിന് പരമോന്നത നീതിപീഠം ശിക്ഷാ ഇളവ് നല്‍കി. 

പതിനായിരം രൂപ മാത്രം പിഴയീടാക്കി സിദ്ദുവിനെ വെറുതെവിടാനായിരുന്നു സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് സിദ്ദുവിനെ വെറുതെ വിട്ടത്. ഇതിനെതിരെയാണ് അപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.