ഇന്ത്യ ആദ്യമായി നിര്‍മിച്ച മിസൈല്‍ കണ്ടെത്തല്‍ കപ്പല്‍ പരീക്ഷണത്തിന്

Thursday 13 September 2018 5:31 am IST

മുംബൈ: ഇന്ത്യ ആദ്യമായി നിര്‍മിച്ച മിസൈല്‍ ട്രാക്കിങ്ങ് കപ്പല്‍ ഒക്‌ടോബര്‍ ആദ്യം കടല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ചതാണ് കപ്പല്‍. 2014 ജൂണ്‍ 30നാണ് കപ്പലിന്റെ കീലിട്ടത്.

ദേശീയ സങ്കേതിക ഗവേഷണ സ്ഥാപനത്തിനു വേണ്ടി നിര്‍മിച്ചതാണ് കപ്പല്‍. പ്രധാനമന്ത്രിയുടയേും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

അതിനാല്‍ 750 കോടിയുടെ കപ്പല്‍ നിര്‍മാണം അതീവ രഹസ്യമായിട്ടാണ് നിര്‍വഹിച്ചത്.  ഈ വര്‍ഷം ഒടുവില്‍ കപ്പല്‍ നാവികസേനയ്ക്ക് കൈമാറും. മിസൈലുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക ഉപകരണങ്ങളുമായി 300 പേരെ നിയോഗിക്കാം. രണ്ട് ഡീസല്‍ എഞ്ചിനുകളാണ് ഇതിലുള്ളത്. ഹെലിക്കോപ്ടറുകള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന വലിയ മേല്‍ത്തട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.