മിന്നലാക്രമണത്തില്‍ സഹായിച്ചത് 'പുള്ളിപ്പുലികളുടെ വിസര്‍ജ്യം'

Wednesday 12 September 2018 7:42 pm IST

പൂനെ:  അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തില്‍ സൈന്യത്തിന് സഹായകമായത് പുള്ളിപ്പുലികളുടെ മലമൂത്രമെന്ന് അന്ന് സ്തുത്യര്‍ഹ സേനവത്തിന് പുരസ്‌ക്കാരം ലഭിച്ച ലഫ്. ജനറല്‍ രാജേന്ദ്ര നിംബോര്‍ക്കര്‍. 

മിന്നലാക്രമണ സമയത്ത് നൗഷേരയിലായിരുന്നു താന്‍. ഇവിടെ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെയടക്കം പള്ളിപ്പുലികള്‍ ആക്രമിക്കുന്നുെണ്ടന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ അവ പുള്ളിപ്പുലികളെ ഭയന്ന് രാത്രിയില്‍ വീട്ടുമുറ്റത്തിന് പുറത്തിറങ്ങില്ല. 

തങ്ങള്‍ സൈനികര്‍ പുള്ളിപ്പുലികളുടെ മൂത്രവും കാഷ്ടവും ശേഖരിച്ച് വീടുകള്‍ക്കു ചുറ്റുമെറിഞ്ഞു. അതോടെ നായ്ക്കള്‍ അനങ്ങാതെ, മിണ്ടാതെയായി. അങ്ങനെ അവയുടെ ശല്യം ഇല്ലാതായി. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികടന്ന് ഭീകരക്യാമ്പുകള്‍ ആക്രമിച്ചതും 29 ഭീകരരെ വകവരുത്തിയതും. അദ്ദേഹം ഉപഹാരം സ്വീകരിച്ച് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.