രാഹുലിന്‍റെ അനുയായി 10 കോടി കോഴ വാങ്ങിയെന്ന് ആരോപണം

Wednesday 12 September 2018 7:48 pm IST

ന്യൂദല്‍ഹി:  ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി(എഐസിസി)യുടെ ന്യൂനപക്ഷ വികസന ചെയര്‍പേഴ്‌സണും യുപി മുന്‍ എംഎല്‍എയുമായ നദീം ജാവേദ് പത്തുകോടി രൂപ കോഴ വാങ്ങിയെന്ന് ആരോപണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയാണ് നദീം ജാവേദ്. ഇതു സംബന്ധിച്ച വീഡിയോ റിപ്പബ്ലിക്ക് ടിവി പുറത്തുവിട്ടു. യുപിയിലെ ലക്‌നൗവില്‍ അറവുശാലയുടെ അനുമതിക്കായി 2015-ല്‍ പത്തുകോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 

ചൊവ്വാഴ്ച ദല്‍ഹി ഇസ്ലാമിക് സെന്ററിനു പുറത്തു പണം കൊടുത്തുവെന്ന് ആരോപിക്കുന്ന ആളുകളുമായി ജാവേദ് ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. കൊടുത്തതായി ആരോപിക്കുന്ന പത്തുകോടി രൂപ തിരികെ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതെങ്കിലും വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൂട്ടാളികളുടെ സഹായത്തോടെ ജാവേദ് അവിടെനിന്നു വാഹനത്തില്‍ കടന്നുകളയുന്നതും കാണാം. 

വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തും റിപ്പബ്ലിക് ടിവി പുറത്തുവിട്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി നദീം ജാവേദ് ഒഴിഞ്ഞുമാറുകയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. മെദീന ഫ്രോസണ്‍ ഫുഡ് എക്‌സ്‌പോര്‍ട്ടസിന്റെ ഉടമസ്ഥന്‍ ഹാജി മൊഹ്ദ്. യമീന്‍ ഖുറേഷി എന്നാണ് കത്തില്‍ പരാതിക്കാരന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.