രൂപത്തിലുടെ അരൂപത്തിലേക്ക്

Thursday 13 September 2018 2:35 am IST

ഗണപതിഭഗവാന്‍ തന്റെ ഭക്തര്‍ക്ക് സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശചതുര്‍ത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ് ഈ ദിവസം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അതിന് കുറേക്കൂടി ആഴത്തിലുള്ള അര്‍ഥങ്ങളുണ്ട്.

ഗണേശനെ ആദിശങ്കരന്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗജമുഖനായാണ് ഗണേശനെ ആരാധിക്കുന്നതെങ്കിലും ആ സ്വരൂപം പരബ്രഹ്മത്തെയാണ് വ്യക്തമാക്കുന്നത്.

 ''അജം നിര്‍വികല്പം  നിരാകാരമേകം'' എന്ന പരാമര്‍ശം ഗണേശന്‍ ഒരിക്കലും ജനിച്ചിട്ടില്ല എന്നാണ് ദ്യോതിപ്പിക്കുന്നത്. അദ്ദേഹം അജം (ജനിക്കാത്തത്) ആണ്. നിരാകാരം(രൂപമില്ലാത്തത്) ആണ്. നിര്‍വികല്‍പം (ഗുണ വിശേഷണങ്ങളില്ലാത്തത്)ആണ്. എല്ലായിടത്തുമുള്ള സര്‍വവ്യാപിയായ ചേതനയുടെ പ്രതീകമാണ് ഭഗവാന്‍. ഈ പ്രപഞ്ചത്തിന് കാരണമായ ഊര്‍ജമാണ് ഗണപതി. അതേസമയം, എല്ലാം പ്രകടമാക്കുന്നതും ഈ ഊര്‍ജത്തില്‍ നിന്നു തന്നെ. ഈ പ്രപഞ്ചം ലയിക്കുന്നതും ഈ ഊര്‍ജത്തിലാണ്. ഗണേശന്‍ നമുക്ക് പുറത്തല്ല ഉള്ളത്. മറിച്ച്  നമ്മുടെ ഉള്ളിലെ കേന്ദ്ര ബിന്ദുവാണ്. ഇത് വളരെ സൂക്ഷ്മമായ ജ്ഞാനമാണ്. എല്ലാവര്‍ക്കും രൂപത്തില്‍ അരൂപത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ല.

ഇതറിഞ്ഞ നമ്മുടെ പുരാതന ഋഷിമാര്‍ എല്ലാക്കാലങ്ങളിലുമുള്ള മനുഷ്യര്‍ക്കും രൂപങ്ങള്‍   മനസ്സിലാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. അരൂപമായതിനെ അനുഭവിക്കാനാവാത്തവര്‍ക്ക് ആദ്യം കുറേക്കാലം മൂര്‍ത്തരൂപത്തിന്റെ അനുഭവത്തിലൂടെ അരൂപിയായ ബ്രഹ്മനിലേക്കു എത്താന്‍ കഴിയുന്നു. അതുകൊണ്ട്  അരൂപി

യാണ് ഗണേശന്‍. എന്നാല്‍, ആദിശങ്കരന്‍ പ്രാര്‍ത്ഥിച്ച ഗണേശരൂപം അരൂപിയായ ഗണേശനെക്കുറിച്ചുള്ള സന്ദേശം നല്‍കുന്നു. അങ്ങനെ രൂപത്തില്‍ നിന്ന് തുടങ്ങിക്കഴിയുമ്പോള്‍ സാവധാനം അരൂപിയായ ചേതന പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു.

ഗണേശന്റെ രൂപത്തെ തുടര്‍ച്ചയായി ആരാധിക്കുന്നത്തിലൂടെ ഗണേശന്‍ എന്ന് വിളിക്കുന്ന അരൂപിയായ പരമാത്മാവിലേക്കെത്തുന്നു. അനന്യമായ കലയെ ആണ് ഗണേശചതുര്‍ത്ഥി പ്രതിനിധാനം ചെയ്യുന്നത്.

ഗണേശസ്‌തോത്രങ്ങളും ഈ സന്ദേശമാണ് നല്‍കുന്നത്. നമ്മുടെ ചേതനയില്‍ നിന്ന് ഗണേശനോട് പുറത്തുവന്ന് മുമ്പിലിരിക്കുന്ന വിഗ്രഹത്തില്‍ കുറച്ചുനേരത്തേക്ക്  നമ്മോടോപ്പം കളിക്കാനായി ഇരിക്കാന്‍ നമ്മള്‍ പറയുന്നു. പൂ

ജയ്ക്ക് ശേഷം നമ്മള്‍ അദ്ദേഹത്തോട് നമ്മുടെതന്നെ ചേതനയിലേക്ക് തിരിച്ചുപോകാനായി വീണ്ടും പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം വിഗ്രഹത്തില്‍ ആവാഹിക്കപ്പടുമ്പോള്‍ ഈശ്വരന്‍ നമുക്ക് തന്നതെല്ലാം നമ്മള്‍ വിഗ്രഹത്തെ പൂജിക്കുന്നതിലൂടെ  തിരിച്ചുകൊടുക്കുന്നു.

പൂജ കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷം വിഗ്രഹം ജലത്തില്‍ നിമജ്ജനംചെയ്യുന്നത് ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയാണ്, വിഗ്രഹത്തിലല്ല എന്ന തിരിച്ചറിവ് ഉറപ്പിക്കുന്നു. അതുകൊണ്ട് ഗണേശ ചതുര്‍ത്ഥി സര്‍വവ്യാപിയായ ഈശ്വരനെ അനുഭവിക്കുന്നതിനെയും അതില്‍ നിന്ന് ആനന്ദം കണ്ടത്തുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു.

ഒരുതരത്തില്‍ ഇത്തരം ആഘോഷങ്ങള്‍ ഉത്സാഹത്തിന്റെയും, ഭക്തിയുടേയും വളര്‍ച്ചയ്ക്ക് കാരണമാകും. നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശനുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ ആരാധിക്കുമ്പോള്‍ നമ്മിലെ എല്ലാ സത്ഗുണങ്ങളും വിടര്‍ന്നു വികസിക്കും. അദ്ദേഹം ജ്ഞാനത്തിന്റെ ദേവനുമാണ്. നമ്മില്‍ ജ്ഞാനം ഉദിക്കുന്നത് ആത്മാവിനെക്കുറിച്ച് അവബോധമുണ്ടാകുമ്പോഴാണ്. ജഡതയുള്ളപ്പോള്‍ ജ്ഞാനവും അറിവും ഉണ്ടാവുകയില്ല. മാത്രമല്ല ചൈതന്യവും വികാസവും സംഭവിക്കുകയുമില്ല. അതുകൊണ്ട് ഗണേശന്‍ അധീശനാ

യ ചേതനയെ ഉണര്‍ത്തണം. അതിനാലാണ് ഏതു പൂജയ്ക്ക് മുമ്പും ചേതനയെ ഉണര്‍ത്താന്‍ ഗണേശനെ പ്രാര്‍ഥിക്കുന്നത്.

ഗണേശവിഗ്രഹം പ്രതിഷ്ഠിക്കൂ... അനന്തമായ സ്‌നേഹത്തോടെ ആരാധിക്കൂ... ധ്യാനിക്കൂ... എന്നിട്ട്  ഉള്ളിലെ ഗണേശനെ അനുഭവിക്കൂ... ഇതാണ് ഗണേശചതുര്‍ത്ഥിയുടെ പ്രതീകാത്മക സത്ത. ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ഗണേശ തത്ത്വത്തെ നമുക്ക്  ഉണര്‍ത്താം. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.