സനാതന ധര്‍മ്മാടിസ്ഥാനങ്ങളായ ആചാരങ്ങള്‍

Thursday 13 September 2018 2:43 am IST

സഹസ്രാബ്ദങ്ങളായി സനാതനധര്‍മത്തില്‍ നിലനില്‍ക്കുന്ന എല്ലാ ധാര്‍മികമൂല്യങ്ങളും സമൂഹത്തില്‍ പ്രതിഫലിച്ചിരുന്നത് ആചാരങ്ങളിലൂടെയായിരുന്നു. ശാരീരികവും മാനസികവും കുടുംബപരവും സാമൂഹികവും രാഷ്ട്രപരവുമായ ശാശ്വതനന്മകള്‍ പ്രദാനം ചെയ്തിരുന്ന ആചാരങ്ങളെ സദാചാരങ്ങള്‍  എന്നു നാം നിര്‍വചിച്ചു. ഇന്നത്തെ ചുറ്റുപാടുകള്‍ക്കും, ജനങ്ങള്‍ക്കും ആവശ്യമില്ലാത്തതും, (പണ്ട് ഒരുപക്ഷേ പ്രയോജനപ്പെട്ടിരുന്നിരിക്കാം) ശാശ്വത നന്മയുടെ അംശമില്ലാത്തതുമായ ആചാരങ്ങളെ നാം അനാചാരങ്ങള്‍ എന്നു വ്യക്തമാക്കി.

താല്‍ക്കാലികമായി നന്മകളുണ്ടെങ്കില്‍പ്പോലും, ശാശ്വതതിന്മകളുള്ളതായ ആചാരങ്ങളെ നാം ദുരാചാരങ്ങള്‍ എന്നു വിളിച്ചു ദുരാചാരങ്ങളെയകറ്റാന്‍ കാലാകാലം ജൈനനും ബുദ്ധനും ചാര്‍വാകനും ശങ്കരനും മാധ്വാചാര്യരും നാരായണഗുരുദേവനും... അവതരിച്ചു.

 അതിരാവിലെ ഉണരുക, ഭൂമിയെ വന്ദിക്കുക, കുളിക്കുക, സൂര്യനമസ്‌കാരം ചെയ്യുക, ക്ഷേത്രദര്‍ശനം നടത്തുക, ആല്‍പ്രദക്ഷിണം വയ്ക്കുക, ഭക്ഷണത്തിനു മുന്‍പ് കൈകാല്‍ കഴുകുക, സസ്യാഹാരം കഴിക്കുക, വ്രതം അനുഷ്ഠിക്കുക. പലകയിലിരുന്ന് ഭക്ഷണം കഴിയ്ക്കുക. വടക്കോട്ട് തലവച്ച് കിടക്കുന്നത് ഒഴിവാക്കുക. കിടക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുക ഇവയെല്ലാം ശാരീരിക നന്മയ്ക്കും ആയുരാരോഗ്യത്തിനും ആവശ്യമായ സദാചാരങ്ങളുടെ പട്ടികയില്‍ ചിലതുമാത്രമാണ്.

 രാവിലെ കുളി കഴിഞ്ഞ് പ്രാര്‍ത്ഥിക്കുക, കീര്‍ത്തനങ്ങള്‍ ചൊല്ലുക, പുരാണകഥകള്‍ കേള്‍ക്കുക, നല്ലവരുമായി സംസാരിക്കുക, സുഹൃദ്ബന്ധം സ്ഥാപിക്കുക, ഗുരുക്കന്മാരെ വണങ്ങുക. ഇവയെല്ലാം മാനസിക നന്മയ്ക്ക് ഉതകുന്ന ഭാരതീയ ആചാരങ്ങളാണ്.

 മാതാപിതാക്കളെ വന്ദിക്കുക, മുത്തച്ഛന്മാരില്‍ നിന്നുമെല്ലാം നന്മകളുടെ സന്ദേശം സ്വീകരിക്കുക. ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കുക, ഭക്ഷണം കഴിക്കുക, പുണ്യകര്‍മങ്ങള്‍ ഒരുമിച്ചു ചെയ്യുക. മാതൃദേവോ ഭവ, പിതൃദേവോഭവ, ആചാര്യദേവോഭവ, അതിഥിദേവോ ഭവ, പിതൃദേവോ ഭവ, എന്നിങ്ങനെയുള്ള  സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അച്ഛനമ്മമാരെ ജീവിതാന്ത്യം വരെ ശുശ്രൂഷിക്കുക, അവരോടുള്ള ആദരവും സ്‌നേഹവും അടുത്തതലമുറയ്ക്ക് മനസ്സിലാകും വിധം മരണസമയത്തും അതിനുശേഷമുള്ള അന്ത്യകര്‍മങ്ങള്‍ സശ്രദ്ധം നടത്തുക. ഇവയെല്ലാം കുടുംബബന്ധങ്ങളുറപ്പിക്കുന്ന സദാചാരങ്ങളാണ് കര്‍ക്കിടകത്തിലെ പി

തൃബലി നമ്മെ നാമാക്കിയ പൂര്‍വ്വപിതാമഹന്മാരെ സ്മരിക്കേണ്ട ഒരു ദിവസമാണ്.

 രാഷ്ട്രത്തിലെ വിവിധ നദികള്‍, പര്‍വ്വതങ്ങള്‍ വീരപുരുഷന്മാര്‍, സ്ത്രീരത്‌നങ്ങള്‍, നഗരങ്ങള്‍ ഇവയെ പ്രഭാതത്തില്‍ സ്മരിക്കുന്ന ആചാരം ഭാരതമെന്നത് ഒറ്റരാഷ്ട്രമായിരുന്നു, അതപ്രകാരം തന്നെയാണെന്ന ബോധം നമ്മിലുണ്ടാക്കുന്ന ദേശീയ ആചാരമാണ്.

 ദക്ഷിണേന്ത്യക്കാര്‍, കാശി-ഗയ-പ്രയാഗ-കൈലാസം എന്നിവിടങ്ങളിലേക്കും ഉത്തരേന്ത്യക്കാര്‍ കന്യാകുമാരി, രാമേശ്വരം എന്നിവിടങ്ങളിലേക്കും, തീര്‍ത്ഥയാത്രയും പിതൃകര്‍മത്തിനുമായി യാത്രതിരിക്കുന്നതിന്റെ ആചാരലക്ഷ്യം ദേശീയോദ്ഗ്രഥനം എന്ന ജനങ്ങളുടെ ഒത്തുചേരലാണ്. കേരളത്തില്‍ പണ്ടു നടന്ന മഹാമാഘം എന്ന മാമാങ്കവും ഗംഗാതീരത്തെ കുംഭമേളയും കോടിക്കണക്കിന് ജനങ്ങള്‍ ഒത്തുചേര്‍ന്ന് ഭാരതം ഒന്നാണ് എന്ന് അനുഭവത്തിലൂടെ അറിയിക്കുന്ന ആചാരാനുഷ്ഠാനങ്ങളാണ്.

 ക്ഷേത്രോത്സവങ്ങള്‍, ദീപാവലി, ഓണം, ഹോളി, നവരാത്രി, വിഷു എന്നീ ആഘോഷങ്ങളെല്ലാം ജനസമൂഹങ്ങള്‍ക്ക്, ദേശീയവീക്ഷണത്തിലൂടെ നാം ഒന്നാണ് എന്ന് തോന്നിക്കുന്ന ആഘോഷങ്ങളാണ്. ഭാരതീയ ആഘോഷങ്ങളെല്ലാം ചന്ദ്ര-സൂര്യ-ജ്യോതിര്‍ഗോളങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ അവയെ ശാസ്ത്രീയമാക്കുന്നു. രാമനവമി, ദുര്‍ഗ്ഗാഷ്ടമി, മേടസംക്രാന്തി, ജന്മാഷ്ടമി, വിനായകചതുര്‍ത്ഥി, വാവുപൂ

ജ, മകരപൊങ്കല്‍.... (ഇതില്‍ നവമി, അഷ്ടമി, സംക്രാന്തി, അഷ്ടമി, ചതുര്‍ത്ഥി, വാവ്, മകരം എന്നിവ ചന്ദ്രന്റെ സ്ഥാനവും സൂര്യസ്ഥിതിയും സൂചിപ്പിക്കുന്നതാണ്.)

ചിന്താധാര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.