ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരികള്‍ സഹായം നല്‍കില്ലെന്ന്

Thursday 13 September 2018 2:47 am IST

ആലപ്പുഴ: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വ്യാപാരി-വ്യവസായികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ദുരിതാശ്വാസ നിധിയിലേക്കുള്‍പ്പടെ വ്യാപാരി-വ്യവസായി സമൂഹം ചില്ലിക്കാശുപോലും ഇനി നല്‍കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി രാജു അപ്‌സര.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏകോപനസമിതി നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയ്ക്കാകെ പതിനയ്യായിരം കോടി രൂപയ്ക്ക് മുകളില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരി-വ്യവസായി സമൂഹത്തിന് യാതൊരു പാക്കേജുകളും പ്രഖ്യാപിച്ചില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ എ.ജെ. ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.