വിവാദം ഭയന്ന് കടകംപള്ളി വിദേശത്തേക്കില്ല

Thursday 13 September 2018 2:50 am IST

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി.  ടൂറിസം വകുപ്പിന്റെ ട്രേഡ്ഫെയറുകളില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍ യാത്രയ്ക്കുള്ള അനുമതി മന്ത്രി നേടിയിരുന്നു.

ഏറ്റവും കുറച്ച് വിദേശയാത്രകള്‍ നടത്തിയിട്ടുള്ള ടൂറിസം മന്ത്രിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് രാജ്യത്ത് മാത്രമാണ് പോയത്. ഇന്ത്യയുടെ പ്രതിനിധിയായാണ് ട്രേഡ് ഫെയറുകളില്‍ മന്ത്രി പങ്കെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെയറുകളില്‍ പങ്കെടുക്കുന്നില്ല. ഇവിടെ കുറേ ജോലിയുണ്ട്.

അതിനാലാണ് യാത്ര വേണ്ടെന്നുവച്ചത്. മുമ്പും യാത്രകള്‍ നടത്തുന്നതിന് അനുമതി നല്‍കിയുള്ള പല സര്‍ക്കാര്‍ ഉത്തരവുകളും ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും അത് എടുത്ത് തരാന്‍ ആളുണ്ടായിരുന്നില്ല. യാത്ര പോയാല്‍ നിങ്ങളെല്ലാം കൂടി എന്നെ ശരിയാക്കില്ലേയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.