തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, ദുരിതാശ്വാസ വിതരണം യുദ്ധകാലാടിസ്ഥാനത്തിലാക്കുക, മേല്‍നോട്ട ചുമതല സര്‍വകക്ഷിസംഘത്തെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നാളെ ജനകീയ ധര്‍ണ നടത്തും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ധര്‍ണയ്ക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നേത്യത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: