പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേരാം

Thursday 13 September 2018 8:38 am IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിക്കാം. സെപ്തംബർ 17നാണ് പിറന്നാൾ. ഇതിന് പ്രത്യേകം തയാറാക്കിയ സംവിധാനത്തിൽ ഫോൺ വിളിച്ചാൽ മതി. പ്രധാനമന്ത്രി തിരികെ വിളിക്കും.

ഫോണിൽ 8000780007 ഈ നമ്പരിൽ വിളിക്കുക. മിസ്ഡ് കോളാകും.

  തിരികെ വിളി വരും;  പ്രധാനമന്ത്രി മോദിയുടെ ശബ്ദത്തിൽ അഭിവാദ്യം കേൾക്കാം, നിർദ്ദേശമുണ്ടാവും. അതിൽ പറയുന്നത് ഇതാണ്, നിങ്ങളുടെ പിൻ കോഡ് ഡയൽ ചെയ്യുക. തുടർന്ന് ബീപ് ശബ്ദം കേട്ടാൽ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസാ സന്ദേശം പറയാം. അത് അവിടെ റെക്കോർഡ് ചെയ്യും. ശബ്ദ സന്ദേശത്തിലായതിനാൽ ഏത് ഭാഷയിലും ആശംസിക്കാം. അര മിനുട്ടാണ് സമയം.

സാങ്കേതിക വിദ്യ വളരുമ്പോൾ അതിന്റെ വിനിയോഗത്തിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസിക്കുക ചെറിയ കാര്യമല്ല. അവസരമാണ്.

രാജ്യത്തിന്റെ പ്രധാന മന്ത്രിക്ക് ആശംസ നേരാം.

മൊബൈൽ ഫോൺ സ്പീക്കർ സംവിധാനത്തിലാക്കിയാൽ  ഡയൽ ചെയ്യാൻ സൗകര്യം കൂടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.