കൊല്ലം: പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ചാത്തിനാംകുളം സ്വദേശി കിരണ്ലാലാണ് മരിച്ചത്. കിരണിന്റെ സഹോദരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: