ന്യൂദൽഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് മന്ത്രി മോസ്കോയിലെത്തുന്നത്. 13, 14 തിയതികളിലായിട്ടാണ് സന്ദർശനം.
ഇരുപത്തിമൂന്നാമത് അന്തർദേശീയ സാങ്കേതിക-സാമ്പത്തിക സഹകരണ സമിതി യോഗത്തിൽ സുഷമ പങ്കെടുക്കുന്നുണ്ട്. റഷ്യൻ ഫെഡറേഷന്റെ ഉപപ്രധാനമന്ത്രി യൂറി ബോറിസോവുമായി സുഷമ ചർച്ച നടത്തും. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപരമായും വാണിജ്യം , സാങ്കേതികം, നിക്ഷേപം , സാങ്കേതികം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടത്തും. എല്ലാവർഷവും ഇരു രാജ്യങ്ങളും ഇത്തരത്തിലുള്ള ചർച്ച സംഘടിപ്പിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: