കൊൽക്കത്ത: കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശ്, മ്യാൻമർ വഴി ചൈനയിലെ കുൻമിങ്ങിലേക്ക് അതിവേഗ ട്രെയിൻ സർവീസ് തുടങ്ങാൻ താത്പര്യമുണ്ടെന്ന് ചൈന. ചൈനീസ് സ്ഥാനപതി മാ ഴാൻവു കൊൽക്കത്തയിൽ വച്ചാണ് ഇക്കാര്യം അറിയിച്ചത്.
പ്രദേശത്തെ വ്യാപാര സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് ഇത്തരമൊരു റെയിൽ പാതയുടെ നിർമാണത്തിനായി ചൈന താത്പര്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈന, കിഴക്കേ ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലൂടെയാകും പാത കടന്നു പോകുന്നത്. ഇന്ത്യയും ചൈനയും സംയുക്തമായി വേണം പാതയുടെ നിർമാണം സാധ്യമാക്കാനെന്നും ഴാൻവു സൂചിപ്പിച്ചു.
പദ്ധതി നടപ്പാക്കാൻ ഇന്ത്യ മുന്നോട്ട് വരണമെന്നും യോജിച്ചു നിന്നാൽ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനാകുമെന്നും ഴാൻവു പറഞ്ഞു. ചൈനയുടെ സാമ്പത്തിക ഇടനാഴികൾ ആരേയും ദ്രോഹിക്കാനുള്ളതല്ല. പാത പുനരുദ്ധീകരിക്കുന്നതിലൂടെ എല്ലാവർക്കും നേട്ടം മാത്രമേ ഉണ്ടാകു എന്നും ഴാൻവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: