കേരള സർക്കാരിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒച്ചിൻ്റെ വേഗത; രമേശ് ചെന്നിത്തല

Thursday 13 September 2018 3:39 pm IST

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒച്ചിൻ്റെ വേഗതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിസഭായോഗം പോലും കൂടാനാകാത്തവിധം മന്ത്രിമാരുടെ പടലപ്പിണക്കം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ദുരന്ത മേഖലയിലെ റോഡിലെ കുഴി പോലും അടക്കാന്‍ കഴിയാതെ സര്‍ക്കാര്‍ അന്ധാളിച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഇനിയെങ്കിലും അടിയന്തരമായി ദുരന്ത മേഖലയിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയെുള്ള പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേ സമയം  പ്രളയത്തിൽപ്പെട്ട കർണാടകയിലെ പുനരധിവാസ പ്രവർത്തനങ്ങൾ അവിടുത്തെ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത് ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.