ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക സൗഹൃദ പദ്ധതി നടപ്പിലായി. പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ് അഭിയാന് (പിഎം-ആശാ) എന്ന പേരുള്ള പദ്ധതിയുടെ ലക്ഷ്യം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കലാണ്. മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് അറിയിച്ചു.
താങ്ങുവില, വിലക്കുറവുണ്ടായാല്‍ നഷ്ടം നികത്തല്‍, സ്വകാര്യ സംഭരണം ഉള്‍പ്പെടെ വിവിധ സംഭരണ സംവിധാനങ്ങള്‍ ഇവയെല്ലാം ഒരു കുടക്കീഴിലാക്കിയുള്ള പദ്ധതിയാണിത്.
ഈ സംവിധാനംവഴി കര്‍ഷകരുടെ വരുമാനം കര്‍ഷക ക്ഷേമത്തിനുതകും വിധം ഉറപ്പാക്കും. സംഭരണ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കി കുറ്റമറ്റതാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. വിളകളുടെ കുറഞ്ഞ താങ്ങുവില ഉല്‍പ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായി സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: