തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരുമാസത്തെ വേതനവും പെന്‍ഷനും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുപറിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.എം.വാസുദേവന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന് മാസ്റ്ററുടെ അധ്യക്ഷതയില്‍ തളിപ്പറമ്പില്‍ പെന്‍ഷനേഴ്സ് സംഘ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജീവന് ചാത്തോത്ത്, മനോജ് മണ്ണേരി, കെ.വത്സരാജ്, എന്‍.കെ.ഇ.ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി സുധീര്‍ യജ്ഞദാസിന്റെ സാന്നിധ്യത്തില്‍ ആദായ നികുതിയും പെന്‍ഷന്‍കാരും എന്ന വിഷയത്തില്‍ സുരേഷ് നമ്പൂതിരി ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ച സംസ്ഥാന സമിതിയംഗം പരമേശ്വരന് നയിച്ചു. എ.കെ.രാമകൃഷ്ണന് വാര്‍ഷിക റിപ്പോര്‍ട്ടും കെ.വി.ശ്രീധരന് വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ.എം.വിനോദ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.രാമകൃഷ്ണന് സ്വാഗതവും അഡ്വ.സി.സി.ഇന്ദുകലാധരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: