കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്ന് വിട്ട് നൂറുകണക്കിനാളുകളെ വെള്ളത്തില്‍ മുക്കിക്കൊന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ ബിജെപി വിപുലമായ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി 17ന് രാവിലെ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. ധര്‍ണ്ണാസമരം ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ പ്രതിഷേധത്തിന്റെ ഭാഗമായി 18 മുതല്‍ 23 വരെ പഞ്ചായത്ത്തല ധര്‍ണ്ണ നടത്തും. ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: