രണ്ട് പുതിയ മോഡലുകളുമായി സീക്കണ്‍ മൊബൈല്‍സ്

Thursday 13 September 2018 6:52 pm IST
സപ്തംബര്‍ 15ന് ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്‌ളാഷ് സെയില്‍ ഉണ്ടായിരിക്കുമെന്നും തുടര്‍ന്ന് വിപണിയില്‍ ലഭിക്കുമെന്നും സീക്കണ്‍ മൊബൈല്‍സ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ യുവജനങ്ങളുടെ മനം കവരുവാന്‍ SG2,SG3 സീരീസുകളില്‍ രണ്ടു പുത്തന്‍ മോഡലുകള്‍ സീക്കണ്‍  മൊബൈല്‍സ്  ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. 13 +2  എം പി പ്രൈമറി ക്യാമറയും 8 +2  എം പി ഫ്രണ്ട് ക്യാമറയും 3 ജി ബി +32 ജി ബി സ്റ്റോറേജ് 18 :9 ആസ്‌പെക്ട്  റേഷിയോ അടങ്ങിയ ഫുള്‍ വ്യൂ ഡിസ്പ്ലൈ ആണ് SG 3യില്‍ അവതരിപ്പിക്കുന്നത്.

13 +5   എംപി പ്രൈമറി ക്യാമറയും, 2 ജിബി +16 ജി ബി സ്റ്റോറേജ് 18 :9 ആസ്‌പെക്ട്  റേഷിയോ അടങ്ങിയ SG 2 വില്‍ 3000 എം.എ.എച്  ബാറ്ററിയുമായി ആണ് SG 2  വിപണിയില്‍ എത്തുന്നത്.

2016 മുതല്‍ വിപണിയില്‍ ലഭ്യമായിരുന്ന 4  മോഡലുകളുടെ ജനസമ്മതിയും സ്വീകാര്യതയും കണക്കിലെടുത്താണ് ഏറ്റവും കുറഞ്ഞ വിലക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സപ്തംബര്‍ 15ന്  ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്‌ളാഷ് സെയില്‍ ഉണ്ടായിരിക്കുമെന്നും തുടര്‍ന്ന് വിപണിയില്‍ ലഭിക്കുമെന്നും സീക്കണ്‍ മൊബൈല്‍സ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.seekenmobile.com സന്ദര്‍ശിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.