നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു

Thursday 13 September 2018 8:35 pm IST

തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി ഐ വിശ്വനാഥന്‍ (86) അന്തരിച്ചു. നാടകരചയിതാവ്, സിനിമാ നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ജോതിഷ്യപണ്ഡിതനും ആയിരുന്നു വിശ്വനാഥന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: ഗിരിജ വിശ്വനാഥന്‍, മക്കള്‍: ഓമന, ഗൗരി, ശ്രീകാന്ത്, വാണി, പ്രിയ. മരുമക്കള്‍: രാജീവ് (ബഹറൈന്‍), പരേതനായ സജി, സിന്ധു, ബാബുരാജ് (നടന്‍), ചന്ദ്രന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.